Current Date

Search
Close this search box.
Search
Close this search box.

ആഭ്യന്തര ഭിന്നത അവസാനിപ്പിക്കുന്നതിന് ഹമാസും ഫത്ഹും ചർച്ച നടത്തും

ഗസ്സ സിറ്റി: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റി (PA) സർക്കാറിനെ നിയന്ത്രിക്കുന്ന ഫത്ഹ് പാർട്ടി തുർക്കി തലസ്ഥാനമായ അങ്കാറയിൽ ഹമാസ് പ്രതിനിധി സംഘങ്ങളുമായി ചൊവ്വാഴ്ച കൂടികാഴ്ച നടത്തും. ഈ മാസത്തിന്റെ തുടക്കത്തിൽ ഇരുവിഭാ​ഗങ്ങളുടെയും നേതാക്കൾ തമ്മിൽ കൂടികാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് അങ്കാറയിലെ കൂടികാഴ്ച. ഫത്ഹിന്റെ അട്ടിമറിക്ക് ശേഷം, 2007ൽ ​ഗസ്സ മുനമ്പിലെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തത് മുതലുള്ള ആഭ്യന്തര ഭിന്നത അവസാനിപ്പിക്കുന്നതിനാണ് ഇരുവിഭാ​ഗങ്ങളും ചർച്ച നടത്തുന്നത്.

ഫലസ്തീനികൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിന് ഇരുവിഭാ​ഗങ്ങൾക്കുമിടയിലെ നയതന്ത്രപരമായ പരോ​ഗതിയെ സംബന്ധിച്ചും ചർച്ച നടക്കും. ഡൊണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പദ്ധതിയും, ഈയിടെ യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുണ്ടാക്കിയ നയതന്ത്രബന്ധവും പ്രത്യേക ചർച്ചവിഷയമായിരിക്കും. പ്രതിനിധി സംഘങ്ങളെ അയക്കുന്ന കാര്യം ഔദ്യോ​ഗിക ട്വിറ്റർ എക്കൗണ്ടിലാണ് ഫത്ഹ് അറിയിച്ചത്.

Related Articles