Current Date

Search
Close this search box.
Search
Close this search box.

ഒളിമ്പിക്‌സില്‍ ഖത്തറിന് ആദ്യ സ്വര്‍ണം; അഭിമാനമായി ഫാരിസ് അല്‍ബക്ക്

ദോഹ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഖത്തറിന്റെ ആദ്യ സ്വര്‍ണ തിളക്കമായി ഫാരിസ് അല്‍ബക്ക്. വെയ്റ്റ് ലിഫ്ഫ്റ്റിങില്‍ രണ്ട് റെക്കോഡുകള്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമാവുകയാണ് ഫാരിസ് അല്‍ബക്ക്. 2019ലെ വെള്ളി മെഡല്‍ ജേതാവ് പുരുഷന്മാരുടെ 96 കിലോ മത്സരത്തില്‍ മൊത്തം 402 കിലോ ഭാരം  ഉയര്‍ത്തി. ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 225 കിലോ ഭാരമാണ് ഉയര്‍ത്തിയത്.

ഫാരിസ് അല്‍ബക്കിന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ രാജ്യത്തെ ആറാമത്തതേതും, വെയ്റ്റ് ലിഫിറ്റിങില്‍ രണ്ടാമത്തേതുമാണ്. ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടാനായതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നതായി 23കാരനായ ഫാരിസ് അല്‍ബക്ക് പറഞ്ഞു. വെനസ്വോലയുടെ കെയ്‌ദോമര്‍ വല്ലെനില്ല മൊത്തം 387 കിലോ ഭാരം ഉയര്‍ത്തി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജിയയുടെ ആന്റണ്‍ പ്ലിയസ്‌നോയ് മൂന്നാം സ്ഥാനവും നേടി.

Related Articles