Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: പ്രകോപനമൊന്നുമില്ലാതെയാണ് സൈന്യം വെടിവച്ചതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം

ശ്രീനഗര്‍: ബുധനാഴ്ച കശ്മീരില്‍ യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ സുരക്ഷ സേനക്കെതിരെ ാരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം രംഗത്തെത്തി. യുവാവിനെ മനപൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ചയാണ് ബുദ്ഗാം ജില്ലയിലെ മഖാമ ഗ്രാമത്തിലെ സി.ആര്‍.പി.എഫ് സൈന്യത്തിന്റെ വെടിയേറ്റ് പീര്‍ മെഹ്‌റാജുദ്ദീന്‍ എന്ന യുവാവ് കൊല്ലപ്പെടുന്നത്. ്അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഗ്രാമത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതിഷേധക്കാരെ പിരി്ചുവിടാന്‍ പൊലിസ് ടിയര്‍ഗ്യാസും പെല്ലറ്റ് ഗണും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പൊലിസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് മേഖലയില്‍ ടുജി ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

ഖവൂസ ചെക്‌പോയിന്റില്‍ വെച്ച് കാറില്‍ വരികയായിരുന്ന മെഹ്‌റാജുദ്ദീന് നേരെ പ്രകോപനമൊന്നുമില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കാര്‍ ചെക്‌പോയിന്റില്‍ നിര്‍ത്താതിനാലാണ് വെടിവെച്ചതെന്നാണ് സൈന്യം പറഞ്ഞത്.

Related Articles