Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ പ്രസിഡന്റിന്റെ റാലിക്കു സമീപം സ്‌ഫോടനം; 26 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് റാലിക്ക് സമീപം സ്‌ഫോടനം. 26 പേര്‍ മരിക്കുകയും 30ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗനിക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ കാബൂളിലെ പര്‍വാന്‍ പ്രവിശ്യയില്‍ ചരീകറിലാണ് സ്‌ഫോടനം.

ചൊവ്വാഴ്ച നഗരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് നേതൃത്വം നല്‍കിയത് അഷ്‌റഫ് ഗനിയായിരുന്നു. ഇരകളില്‍ കൂടുതലും സാധാരണക്കാരാണ്. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഈ മാസം അവസാനമാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല.

Related Articles