Current Date

Search
Close this search box.
Search
Close this search box.

പ്രവാസികളുടെ യാത്രയും ക്വാറന്റൈന്‍ ചിലവും സൗജന്യമാക്കണം: യൂത്ത് ഇന്ത്യ

air india.jpg

മനാമ: മെയ് 7 മുതല്‍ കൊറോണ പാശ്ചാതലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ യാത്ര സൗജന്യമാക്കണമെന്ന് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. പലരും ജോലിയില്ലാതെയും ഭക്ഷണമില്ലാതെയുമാണ് കഴിഞ്ഞു കൂടുന്നത്. എംബസിയുടെ റിലീഫ് ഫണ്ടായ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് പ്രവാസികളുടെ യാത്ര ചിലവിനും ക്വാറന്റയിന്‍ കാലത്തെ ചിലവിനും ഉപയോഗിക്കണമെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു. നാടിന്റെ പുരോഗതിയില്‍ സുപ്രധാന പങ്കുവഹിച്ച പ്രവാസികളെ ആപത്തു കാലത്ത് ദ്രോഹിക്കുന്നത് മനുഷ്യത്വരഹിതമാണ് .

Related Articles