Current Date

Search
Close this search box.
Search
Close this search box.

നിയമ പ്രൊഫസര്‍ കൈസ് സഈദ് തുനീഷ്യന്‍ പ്രസിഡന്റാകും- എക്‌സിറ്റ് പോള്‍

തൂനിസ്: 2011ലെ അറബ് വസന്താനന്തരം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതനായി രാജ്യത്ത് രണ്ടാമതായി നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചു. തെരഞ്ഞടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ നിയമ പ്രൊഫസര്‍ കൈസ് സഈദ് എതിര്‍സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി തുനീഷ്യന്‍ പ്രസിഡന്റാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം വ്യക്തമാക്കുന്നത്. കൈസ് സഈദിന്റെ പാര്‍ട്ടി 72നും 77നുമിടയില്‍ ശതമാനം വോട്ട് നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം കാണിക്കുന്നത്. പ്രചരണ സമയത്ത് ജയിലിലായിരുന്ന കൈസ് സഈദിന്റെ എതിര്‍സ്ഥാനാര്‍ഥി നബീല്‍ ഖുറവി 23നും 27നുമിടയില്‍ ശതമാനം വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 4500 പോളിങ് ബൂത്തുകളിലായി 7.2 മില്യന്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തി.

കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 217 അംഗസഭയില്‍ റാശിദ് ഗന്നൂശിയുടെ പാര്‍ട്ടിയായ അന്നഹ്ദ 52 സീറ്റ് നേടി ഒന്നാം സ്ഥാനത്തും നബീല്‍ ഖുറവിയുടെ പാര്‍ട്ടിയായ ഖല്‍ബ് തൂനിസ് 38 സീറ്റ് നേടി രണ്ടാം സ്ഥാനത്തുമായിരുന്നു. തുനീഷ്യന്‍ ഭരണകൂടം യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് നവംബറിലായിരുന്നു. എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ ബാജി ഖാഇദ് അസ്സബ്‌സി കാലാവധി പൂര്‍ത്തീകരിക്കാന്‍ അഞ്ച് മാസം ബാക്കിനില്‍ക്കെ ജൂലൈയില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞടെപ്പ് നേരത്തെയാക്കിയത്.

Related Articles