Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ സൈനിക പിന്മാറ്റം ബുദ്ധിശൂന്യമെന്ന് ടോണി ബ്ലെയര്‍

ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക പിന്മാറ്റത്തെ വിമര്‍ശിച്ച് യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. യു.എസിന്റെ അപകടകരവും അനാവശ്യവുമായ നടപടിയാണിതെന്ന് ബ്ലെയര്‍ വിമര്‍ശിച്ചു. 2001ല്‍ ബ്രിട്ടനെ യു.എസിനൊപ്പം അഫ്ഗാന്‍ യുദ്ധത്തിലേക്ക് കൊണ്ടുവന്നത് മുന്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ്. കഴിഞ്ഞ ആഴ്ചയില്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെ തകര്‍ച്ചക്ക് ശേഷം രൂപപ്പെട്ട പ്രതിസന്ധിയെ കുറിച്ച് ടോണി ബ്ലെയറിന്‍ ആദ്യ പൊതു അഭിപ്രായ പ്രകടനമാണിത്.

പിന്മാറാനുള്ള യു.എസ് താല്‍പര്യം ബുദ്ധിശൂന്യമാണ്. മഹത്തായ തന്ത്രപരതയാലല്ല, രാഷ്ട്രീയത്താലാണ്. ഞങ്ങള്‍ക്ക് അത് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. ഞങ്ങള്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. 2021ലെ ഇടപെടല്‍ പത്തോ ഇരുപതോ വര്‍ഷമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി താരത്യപ്പെടുത്തുമ്പോള്‍, ശാശ്വതമായി യുദ്ധം അവസാനിപ്പിക്കുകയെന്ന ബുദ്ധിശൂന്യമായ രാഷ്ട്രീയ മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ അത് ചെയ്തത് -അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles