Current Date

Search
Close this search box.
Search
Close this search box.

‘ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി’: പൗരത്വ നിയത്തിനെതിരെ യൂറോപ്യന്‍ യൂണിയനും

ബ്രസല്‍സ്: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ലോകത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധിയാണ് ഇതുമൂലം സൃഷ്ടിക്കുന്നതെന്നും മനുഷ്യരുടെ വ്യാപകമായ ദുരിതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്ം അംഗങ്ങള്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്.

ബില്ല് വിവേചനപരവും അപകടകരവുമായ വിഭജനമാണ് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള പൗര-രാഷ്ട്രീയ  അവകാശങ്ങളുടെ ലംഘനമാണിതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഈഴാഴ്ച ബ്രസല്‍സില്‍ വെച്ച് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്ലീനറി സെഷനില്‍ പ്രമേയം ചര്‍ച്ച ചെയ്യും. യൂണിയനിലെ 154 അംഗങ്ങള്‍ അംഗീകരിച്ച അഞ്ച് പേജുള്ള പ്രമേയത്തില്‍ സി.എ.എയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ആകെ ആറ് പ്രമേയങ്ങളാണ് യൂണിയന്‍ ചര്‍ച്ച ചെയ്യുക. ഇതില്‍ ഒന്ന് പ്രമേയത്തെ അനുകൂലിക്കുന്നതാണ്. അതേസമയം, യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഇത് തീര്‍ത്തും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles