Current Date

Search
Close this search box.
Search
Close this search box.

ആണവ കരാര്‍ ചര്‍ച്ച ചെയ്യുമെന്ന് യൂറോപ്യന്‍ യൂണിയന്‍

തെഹ്‌റാന്‍: ചരിത്ര കരാറിലേക്ക് യു.എസ് മടങ്ങുന്നത് ചര്‍ച്ച ചെയ്യുന്നതിന് 2015ലെ ആണവ കരാറിന്റെ ഭാഗമായ ശേഷിക്കുന്ന രാഷ്ട്രങ്ങളിലെ ഉദ്യോഗസ്ഥര്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച വെള്ളിയാഴ്ച നടത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. നടപടിയെ യു.എസ് സ്വാഗതം ചെയ്തു. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിന് പകരമായി യു.എസ്, മറ്റു സാമ്പത്തിക ഉപരോധങ്ങള്‍ നീക്കംചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുരാഷ്ട്രങ്ങളും കരാറിന്റെ നിബന്ധനകള്‍ പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇറാനെ പങ്കെടുപ്പിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018ല്‍ വിയന്നയില്‍ ഒപ്പുവെച്ച ചരിത്ര കരാറില്‍ നിന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പന്മാറുകയായിരുന്നു.

Related Articles