Current Date

Search
Close this search box.
Search
Close this search box.

പരമാവധി സംയമനം പാലിക്കണം; യു.എസിന്റെ നീക്കത്തെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: പരമാവധി സംയമനം പാലിക്കാന്‍ അമേരിക്ക തയാറാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇറാന്‍ ആണവ കരാറില്‍ നിന്നും യു.എസ് പിന്മാറിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വാഗ്വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര വിഭാഗം മേധാവി ഫെഡ്രിക മൊഗേരിണി കഴിഞ്ഞ ദിവസം ഇത്തരം പ്രസ്താവന നടത്തിയത്. ബ്രസല്‍സില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം.

ഇറാനില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്നുണ്ടെന്നാണ് മൈക് പോംപിയോ തിങ്കളാഴ്ച പറഞ്ഞത്. ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗത്തില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയ ശേഷമാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് യു.എസിനോട് ശാന്തമാകാന്‍ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ജര്‍മനി,ഫ്രാന്‍സ്,ബ്രിട്ടന്‍,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

Related Articles