Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ഭരണകൂടത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പുതുക്കുന്നു

ദമസ്‌കസ്: സിറിയയിലെ ബശ്ശാര്‍ അസദ് ഭരണകൂടത്തിനെതിരെ ഉപരോധം നീട്ടാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. അസദ് ഭരണകൂടത്തിന്റെ നിലവിലെ സമീപനം തുടരുകയാണെങ്കില്‍ ഉപരോധം ശക്തമാക്കുമെന്നും സിറിയ നിരോധിത രാസായുധങ്ങളുടെ ഉപയോഗവും ആക്രമണവും നടത്തുന്നത് അസ്വീകാര്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. സിറിയയില്‍ മാനുഷിക സാഹചര്യം തകര്‍ന്നിരിക്കുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യയിലെ ടിസ് വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ സംഘര്‍ഷത്തില്‍ എത്രയും പെട്ടെന്ന് രാഷ്ട്രീയ പരിഹാരം കാണണമെന്നും ഇ.യു വക്താക്കള്‍ ആവശ്യപ്പെട്ടു.

Related Articles