Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവ കരാറിന് പിന്തുണ ആവര്‍ത്തിച്ച് ഇ.യു,റഷ്യ,ചൈന

വിയന്ന: ഇറാന്‍ ആണവകരാറിന് യൂറോപ്യന്‍ യൂണിയന്റെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അരഗാച്ചി. കഴിഞ്ഞ ദിവസം ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ വെച്ച് നടന്ന സമഗ്ര പദ്ധതികളുടെ സംയുക്ത കമ്മീഷന്റെ (ജെ.സി.പി.ഒ.എ) യോഗത്തിലാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ ആണവ കരാറിനുള്ള പിന്തുണ ആവര്‍ത്തിച്ചത്. 2015ലെ ആണവ കരാറില്‍ ഒപ്പുവെച്ച അവശേഷിക്കുന്ന രാജ്യങ്ങള്‍ കരാറിന് തങ്ങളുടെ ശക്തമായ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയെന്നാണ് അരഗാചി പറഞ്ഞത്.

റഷ്യ,ചൈന,ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മനി,ഇറാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത തല പ്രതിനിധികളാണ് വിയന്നയിലെ യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്നും പിന്‍വാങ്ങുകയും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles