Current Date

Search
Close this search box.
Search
Close this search box.

കൊറോണ വൈറസ് തടയാന്‍ എന്ത് ചെയ്യാനും സന്നദ്ധമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ലോകത്തുടനീളം വ്യാപിക്കുന്ന കൊറോണ വൈറസിനെ തടയാനായി എന്ത് നടപടികള്‍ സ്വീകരിക്കാനും സന്നദ്ധമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. അംഗരാജ്യമായ ഇറ്റലിയില്‍ വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ട് രംഗത്തെത്തിയത്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളായ 27 രാഷ്ട്രതലവന്മാരും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തി. കഴിഞ്# ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ നേരിടുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടാന്‍ വളരെ വൈകിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നും ഈ മഹാമാരിയെ നേരിടാന്‍ ഞങ്ങള്‍ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ പറഞ്ഞു. ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് ഇ്‌പ്പോഴും യു.എസിലും പുതിയ രാജ്യങ്ങളിലേക്കും പടരുകയാണ്. ബൊളീവിയ,തുര്‍ക്കി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles