Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്ക് ആയുധനിരോധനം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്

ബെര്‍ലിന്‍: സൗദി അറേബ്യയിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളും ഈ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും കഴിഞ്ഞ ദിവസം യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജമാല്‍ ഖഷോഗിയുടെ വധത്തിനു ശേഷം ജര്‍മനി, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ സൗദിയിലേക്ക് ആയുധം കയറ്റി അയക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളും ഇവരുടെ പാത പിന്തുടരണമെന്നും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പറഞ്ഞു.

യെമന്‍ യുദ്ധത്തില്‍ യു.എ.ഇ അടക്കമുള്ള സൗദി സഖ്യത്തിലുള്ള മുഴുവന്‍ രാജ്യങ്ങളിലേക്കും ആയുധം കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്നും 22 ദശലക്ഷം ആളുകളാണ് മാനുഷിക സഹായവും സംരക്ഷണവും കിട്ടാതെ യെമനില്‍ കഴിയുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.

യെമന്‍ യുദ്ധത്തില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തടയുന്നതിന് സമാനമായ ഉപരോധം മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശേഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles