Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ സൈനിക നടപടിയെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു

ബ്രസല്‍സ്: സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയിലേക്കുളള തുര്‍ക്കിയുടെ സൈനിക നടപടിയെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു. തുര്‍ക്കിക്കെതിരില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വെള്ളിയാഴ്ച ഭീഷണിമുഴക്കി. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ തിരിച്ചയച്ചില്ലൊയെങ്കില്‍ 3.6 മില്യന്‍ അഭയാര്‍ഥികളെ യൂറോപ്യലേക്ക് അയക്കുന്നതായിരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ താക്കീത് ഇ.യു നിരസിച്ചു.

സിറിയയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുര്‍ദു തീവ്രവാദികളെ തുരത്തുന്നതിനു വേണ്ടിയാണ് തുര്‍ക്കി സൈനിക നടപടികളുമായി മുന്നോട്ടുപോകുന്നത്. അങ്കാറയിലെ മനുഷ്യത്വ സംഘടനകള്‍ സൈനിക നടപടിയെ വിമര്‍ശിച്ചു. തുര്‍ക്കിക്കെതിരില്‍ വിമര്‍ശനം ഉയര്‍ന്നുവരികയാണ്. അങ്കാറക്ക് മേല്‍ യു.എസിന്റെ പുതിയ ഉപരോധ സാധ്യതയും നിലനില്‍ക്കുന്നു.

Related Articles