Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തുനീഷ്യക്ക് 280 മില്ല്യണ്‍ ഡോളറിന്റെ സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

തൂനിസ്: തുനീഷ്യയുടെ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് സഹായവുമായി യൂറോപ്യന്‍ യൂണിയന്‍. 280 മില്യണ്‍ ഡോളറിന്റെ സഹായമാണ് ശനിയാഴ്ച യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണിന്റെ ഭാഗമായി സാമൂഹിക സാമ്പത്തിക മേഖലയെ പര്യാപ്തപ്പെടുത്താന്‍ വേണ്ടിയാണ് പിന്തുണയെന്ന് ഇ.യു അറിയിച്ചു. ഇക്കാര്യം തുനീഷ്യന്‍ വിദേശകാര്യമന്ത്രി നൂറുദ്ദീന്‍ ഇറയെ ഇ.യു കമ്മീഷണ്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുനീഷ്യയില്‍ കോവിഡ് ബാധിച്ച് 5 പേരാണ് മരിച്ചത്. 227 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുനീഷ്യയിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles