Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അതോറ്റിക്ക് 41 മില്ല്യണ്‍ ഡോളര്‍ സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

ഗസ്സ സിറ്റി: കോവിഡ് വ്യാപനം മൂലം പ്രതിസന്ധി അനുഭവിക്കുന്ന യുദ്ധ കലുഷിത മേഖലയായ ഫലസ്തീന് 41 മില്യണ്‍ ഡോളറിന്റെ സഹായവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും വേണ്ടിയാണ് തുക ഫലസ്തീന്‍ അതോറ്റിക്ക് കൈമാറിയത്. 27 അംഗ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ ഫലസ്തീന് ഇക്കാര്യത്തില്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഏപ്രില്‍ ആദ്യത്തില്‍ ഫലസ്തീന്‍ അതോറ്റിക്ക് 76 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. 5.8 മില്യണ്‍ അടിയന്തര സഹായത്തിന് ലോക ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പി.എ പ്രസിഡന്റ് മുഹമ്മദ് ഷത്വിയ്യയുമായി ഇ.യു അംഗങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.

Related Articles