Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറിലേക്കുള്ള ആയുധ കയറ്റുമതി നിരോധനം നീട്ടി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: റോഹിങ്ക്യന്‍ കൂട്ടക്കുരിതിയെത്തുടര്‍ന്ന് മ്യാന്മറിലേക്കുള്ള ആയുധ കയറ്റുമതി നിരോധനം യൂറോപ്യന്‍ യൂണിയന്‍ വര്‍ധിപ്പിച്ചു. 2020 ഏപ്രില്‍ 30 വരെയാണ് നിരോധനം നീട്ടിയത്. അത്യാധുനിക ആയുധങ്ങള്‍,തോക്കുകള്‍ എന്നിവ വിവിധ രാജ്യങ്ങള്‍ മ്യാന്മറിന് കൈമാറുന്നത് തടയിടുന്നതാണ് ഈ നിരോധനം. ഇതിന്റെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്.

റോഹിങ്ക്യകള്‍ക്ക് നേരെയുള്ള മ്യാന്മര്‍ സൈന്യത്തിന്റെ കൂട്ടക്കലാപത്തിന് തടയിടാന്‍ വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങള്‍ക്കു മേല്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 14 പ്രമുഖ സൈനിക-അതിര്‍ത്തി ഉന്നത ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ പരിധിയില്‍ വരും.

Related Articles