Current Date

Search
Close this search box.
Search
Close this search box.

ജോലിസ്ഥലത്ത് ശിരോവസ്ത്രം നിരോധിക്കാം: യൂറോപ്യന്‍ യൂണിയന്‍ കോടതി

പാരിസ്: ജോലിസ്ഥലത്ത് മുസ്‌ലിം ജീവനക്കാരുടെ ശിരോവസ്ത്രം നിരോധിക്കാമെന്ന അഭിപ്രായപ്രകടനവുമായി യൂറോപ്യന്‍ യൂണിയന്‍ ഉന്നത കോടതി. ചില വ്യവസ്ഥകളോടെ ഹിജാബ് ധരിക്കുന്നതിന് കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താമെന്നാണ് കഴിഞ്ഞ ദിവസം ഇ.യുവിന്റെ കോടതി വിധി. ജര്‍മനിയിലെ മുസ്ലിം സ്ത്രീകള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ഇസ്ലാമിക വേഷം ധരിച്ചതിന് ജോലിസ്ഥലത്ത് നിന്നും പുറത്താക്കിയ സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

ഉപഭോക്താക്കള്‍ക്കിടയില്‍ സാമൂഹിക തര്‍ക്കങ്ങള്‍ തടയുന്നതിന് കടയുടമകള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ ജോലിസ്ഥലത്ത് ഏതെങ്കിലും രാഷ്ട്രീയ, സൈദ്ധാന്തിക, മതപരമായ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നത് തടയുന്നതിനെയും നിഷ്പക്ഷ നിലപാട് അവതരിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് ന്യായീകരിക്കാവുന്നതാണ്- കോടതി പറഞ്ഞു.

എന്നിരുന്നാലും, ആ ന്യായീകരണം തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള ഒരു യഥാര്‍ത്ഥ ആവശ്യവുമായി പൊരുത്തപ്പെടണം, പ്രശ്‌നത്തിലുള്ള അവകാശങ്ങളും താല്‍പ്പര്യങ്ങളും അനുരഞ്ജിപ്പിക്കുന്നതിന്, ദേശീയ കോടതികള്‍ അവരുടെ അംഗരാജ്യത്തിന്റെ പ്രത്യേക സന്ദര്‍ഭം കണക്കിലെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ അനുകൂലമായ ദേശീയ വ്യവസ്ഥകളും കണക്കിലെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഹാംബര്‍ഗിലെ ചൈല്‍ഡ് കെയര്‍ സെന്ററിലെയും മ്യൂള്ളറിലെ മെഡിക്കല്‍ സ്റ്റോറിലെ ക്യാഷറെയും ശിരോവസ്ത്രം ധരിച്ചതിന് ജോലിയില്‍ നിന്നും പിന്‍മാറണമെന്നും അല്ലെങ്കില്‍ ഹിജാബ് ധരിക്കാതെ ജോലിക്കെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Related Articles