Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ വ്യാപനത്തില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം: യൂറോപ്യന്‍ യൂണിയന്‍

പാരിസ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ജറൂസലേമിലും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റത്തില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി ,സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രായേല്‍ നടപടി നിര്‍ത്തിവെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുയും ഫലസ്തീന്‍ കുടുംബങ്ങളെ ഷെയ്ഖ് ജറയില്‍ നിന്ന് നിര്‍ബന്ധിതമായി നാടുകടത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

കഴിഞ്ഞ മാസങ്ങളില്‍, കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി സെന്‍ട്രല്‍ കോടതി ഈ വര്‍ഷാരംഭത്തോടെ ഫലസ്തീന്‍ കുടുംബങ്ങളെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി വീടുകളില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഷെയ്ഖ് ജറയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചിട്ടുമുണ്ട്.

Related Articles