Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യ,ഈജിപ്,സുഡാന്‍ ഡാം ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു

വാഷിങ്ടണ്‍: നൈല്‍ നൈദിയില്‍ ഭീമന്‍ ഡാം നിര്‍മിക്കാന്‍ എത്യോപ്യ,ഈജിപ്,സുഡാന്‍ ഡാം രാജ്യങ്ങള്‍ തമ്മില്‍ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നു. ബില്യണ്‍ ഡോളര്‍ ചിലവഴിച്ചുള്ള പദ്ധതിക്ക് കീഴില്‍ ഡാം നിര്‍മിക്കുന്നത് എത്യോപ്യന്‍ സര്‍ക്കാര്‍ ആണ്. ഇതു സംബന്ധിച്ച സംയുക്ത ഉടമ്പടയില്‍ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെക്കും.

വാഷിങ്ടണില്‍ വെച്ച് നാലു ദിവസമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ബൃഹത്തായ പദ്ധതിക്ക് അന്തിമ രൂപമായത്. ഫെബ്രുവരി അവസാനത്തോടെ കരാറില്‍ ഒപ്പുവെക്കും. അന്തിമ കരാര്‍ തയാറാക്കാന്‍ വേണ്ടി മന്ത്രിമാര്‍ അവരുടെ സാങ്കേതിക-നിയമ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് രാജ്യങ്ങളും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. നൈല്‍ നദിക്ക് കുറുകെ സ്ഥാപിക്കുന്ന കൂറ്റന്‍ ഡാമാകും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ വരിക.

 

Related Articles