Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യ സംഘര്‍ഷം: പുരാതന പളളി തകര്‍ത്തതിനെതിരെ വ്യാപക പ്രതിഷേധം

അഡിസ് അബാബ: എത്യോപ്യയിലെ വടക്കന്‍ ടൈേ്രഗ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പുരാതനമായ മുസ്ലിം പള്ളി തകര്‍ത്തതിനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. എത്യോപ്യന്‍, എറിത്രിയന്‍ സൈന്യവും വിമത ടൈേ്രഗ സൈന്യവും തമ്മിലാണ് മാസങ്ങളായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. നവംബര്‍ നാലിന് ആരംഭിച്ച കലാപത്തില്‍ ഇതിനോടകം നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പതിനായിരക്കണക്കിന് എത്യോപ്യക്കാരാണ് അയല്‍രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്തത്. പ്രദേശത്തെ ഏറ്റവും പുരാതനവും ആദരണീയവുമായ മതപരമായ കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപിച്ചതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. വുക്രോ പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ള അല്‍ നജാഷി മസ്ജിദിനു നേരെയാണ് സംഘര്‍ഷത്തിനിടെ ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് ആരോപണം.

ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച പളളിയുടെ ഒരു ഭാഗവും താഴികക്കുടങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതാണ് ഈ പള്ളിയടക്കമുള്ള കെട്ടിടങ്ങള്‍. ആഫ്രിക്കന്‍ മേഖലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണിത്. അതേസമയം, പള്ളി ഏറ്റുമുട്ടലില്‍ തകര്‍ന്നതാണെന്നത് വ്യാജമാണെന്നും ഇതിനെക്കുറിച്ച് കിംവദന്തികളാണ് പ്രചരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles