Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ വിമാനങ്ങള്‍ക്കും ഇറാനിലെത്താന്‍ സാധിക്കും: നെതന്യാഹു

തെല്‍ അവീവ്: ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് ഇറാനും ശത്രു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇറാന് മറുപടിയുമായി ഇസ്രായേല്‍ രംഗത്തെത്തി. ‘ഇറാന്‍ അടുത്തിടെയായി ഇസ്രായേലിനെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ക്ക് ഇറാനും സിറിയയും ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ മുഴുവന്‍ സ്ഥലങ്ങളിലും എത്താന്‍ സാധിക്കും എന്ന കാര്യം ഓര്‍മ വേണമെന്നാണ്’ നെതന്യാഹു തിരിച്ചടിച്ചത്.

2015ല്‍ ഇറാന്‍ ലോകശക്തികളുമായുണ്ടാക്കിയ ആണവ കരാറിനെയും അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആണവ കരാര്‍ പ്രശ്‌നം ഇറാന്‍ പരിഹരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ചയാണ് കരാര്‍ ലംഘിച്ച് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനം വര്‍ധിപ്പിക്കുമെന്നും 3.67 ശതമാനത്തിന് പകരം 4.5 ശതമാനം വരെയായി വര്‍ധിപ്പിച്ചെന്നും പ്രഖ്യാപിച്ചത്.

Related Articles