Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബിലേത് ഏറ്റവും മോശം അവസ്ഥ: യു.എന്‍

ഇദ്‌ലിബ്: ഭീകരമായ മാനുഷിക പ്രതിസന്ധിയാണ് സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി യു.എന്‍. സിറിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സിറിയയോടും സഖ്യകക്ഷികളോടും പാശ്ചാത്യന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിമതരുടെ ശക്തി കേന്ദ്രത്തില്‍ റഷ്യന്‍ പിന്തുണയുള്ള സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മേഖലയിലെ ആശുപത്രികളും സ്‌കൂളുകളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മാസങ്ങളായി ഇദ്‌ലിബില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളിയാഴ്ച നടന്ന യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ യു.എന്‍ കോര്‍ഡിനേറ്റര്‍ മാര്‍ക് ലോകോക് പറഞ്ഞു.

Related Articles