Current Date

Search
Close this search box.
Search
Close this search box.

സിറിയയിൽ സൈനിക നടപടി ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ഉർദു​ഗാൻ

അങ്കാറ: സിറിയയുടെ അതിർത്തി മേഖലയിൽ നിന്ന് കുർദ് സായുധ സേന പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ വടക്കൻ സിറിയയിൽ പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ മുന്നറിയിപ്പ് നൽകി. കരാർ ചെയ്തതുപോലെ മേഖലയിൽ നിന്ന് മുഴുവൻ തീവ്രവാദികളും നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ ഏത് നിമിഷവും ഇടപെടാൻ ഞങ്ങൾക്ക് ന്യായമായ കാരണമുണ്ടെന്ന് ഞാൻ ആവർത്തിക്കുന്നു -ഉർദു​ഗാൻ വ്യക്തമാക്കി.

തുർക്കി പിന്തുണയുള്ള സിറിയൻ വിമതരെ ലക്ഷ്യംവെച്ച് വടക്കുപടിഞ്ഞാറൻ ഇദ്ലിബ് പ്രവിശ്യയിൽ ഈ ആഴ്ചയുടെ ആദ്യത്തിൽ നടന്ന റഷ്യൻ വ്യോമാക്രമണം മേഖലയിൽ ശാശ്വത സമാധാനത്തിന് ആ​ഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് പാർലമെന്റിൽ ഭരണകക്ഷി അം​ഗങ്ങളെ അഭിസംബോധന ചെയ്ത് ഉർദു​ഗാൻ പറഞ്ഞു.

Related Articles