Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ സൈനിക നടപടി തുടര്‍ന്നാല്‍ ഇടപെടും: ഉര്‍ദുഗാന്‍

അങ്കാറ: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സൈനിക നടപടിക്കെതിരെ ശക്തമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ബശ്ശാര്‍ അസദിന്റെ സൈന്യം റഷ്യയുമായി നടത്തുന്ന സൈനിക നടപടി ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തുര്‍ക്കി സൈനിക നടപടി കൈകൊള്ളുമെന്നാണ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. വിമതര്‍ കൈയടക്കിയ അവസാന കേന്ദ്രമായ ഇദ്‌ലിബിനെ മോചിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് റഷ്യയുടെ നേതൃത്വത്തില്‍ ഇവിടെ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. യുദ്ധത്തെത്തുടര്‍ന്ന് പതിനായിരങ്ങളാണ് അയല്‍രാജ്യമായ തുര്‍ക്കിയിലേക്ക് പലായനം ചെയ്യുന്നത്. പതിനായിരക്കണക്കിന് സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെടുന്നത്. വിമതരെ ലക്ഷ്യം വെച്ച് നടത്തുന്ന ബോംബിങ്ങില്‍ തകരുന്നത് സാധാരണ സിവിലിയന്മാരുടെ വീടും അവരുടെ ജീവനുമാണ്.

ഇദ്ലിബ് മേഖലയിലെ പോരാട്ടം കുറയ്ക്കുന്നതിനുള്ള കരാറുകള്‍ റഷ്യ ലംഘിച്ചുവെന്നും ആക്രമണവും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്ന ഭരണകൂടത്തിന്റെ സ്വന്തം ജനതയോടുള്ള ക്രൂരത ഞങ്ങള്‍ അനുവദിക്കില്ലെന്നും5 തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആരോപിച്ചു.

Related Articles