Current Date

Search
Close this search box.
Search
Close this search box.

കുര്‍ദുകള്‍ക്ക് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്

അങ്കാറ: അഞ്ച് ദിവസത്തേക്ക് വെടിനിര്‍ത്തി കൊണ്ടുളള തുര്‍ക്കിയുടെ കരാര്‍ കുര്‍ദ് സൈന്യം അനുസരിക്കുന്നില്ലയെങ്കില്‍ വടക്കുകിഴക്കന്‍ സിറിയയിലെ സൈനിക നടപടി പുനരാരംഭിക്കുന്നതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. തുര്‍ക്കി അഞ്ച് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ കരാറിന് യു.എസുമായി ധാരണയിലെത്തിയെങ്കിലും സിറിയന്‍ മേഖലയില്‍ വെള്ളിയാഴ്ച പോരാട്ടമുണ്ടായി. തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന സിറിയന്‍ മേഖലയില്‍ നിന്ന് കുര്‍ദ് പോരാളികള്‍ സ്ഥലം ഒഴിയണമെന്നാണ് യു.എസും തുര്‍ക്കിയും തമ്മില്‍ ധാരണയിലെത്തിയത്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും തമ്മില്‍ തലസ്ഥാനമായ അങ്കാറയില്‍ വ്യാഴായ്ച നടന്ന സംഭാഷത്തിലാണ് വെടിനിര്‍ത്തല്‍ കരാരിന് ധാരണയിലെത്തിയത്. യു.എസുമായി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാന്‍ തുര്‍ക്കിക്ക് കഴിയുന്നില്ലെന്ന് സിറിയന്‍ കുര്‍ദ് സൈന്യം ശനിയാഴ്ച വ്യക്തമാക്കി.

Related Articles