Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണം: ഗൗരവമായ അന്വേഷണം നടത്തണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ക്രിസ്റ്റ്ചര്‍ച്ച് പള്ളിയില്‍ 50 പേരെ വെടിവെച്ചുകൊന്ന കൂട്ടക്കുരുതിയെക്കുറിച്ച് ഗൗരവത്തില്‍ തന്നെ അന്വേഷണം നടത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ന്യൂസ്‌ലാന്റ് ആക്രമണം തുര്‍ക്കിക്കെതിരെയുള്ള കൂട്ട ആക്രമണത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കൊലയാളി ബ്രന്റണ്‍ ടാറന്റ് മാനിഫെസ്റ്റോയില്‍ തന്റെ പേര് പരാമര്‍ശിച്ചതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കിയെ ആക്രമിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശവമഞ്ചത്തിലാകും അവര്‍ തിരിച്ചുപോകുകയെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു. 28കാരനായ ഭീകരന്‍ ദി ഗ്രേറ്റ് റീപ്ലേസ്‌മെന്റ് എന്ന തലക്കെട്ടില്‍ പുറത്തുവിട്ട വിശാലമായ മാനിഫെസ്റ്റോയില്‍ ഉര്‍ദുഗാനും നമ്മുടെ ശത്രുവാണെന്നും അദ്ദേഹം സര്‍വസൈന്യാധിപനാണെന്നും പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് തിങ്കളാഴ്ച കാനക്കാലിയില്‍ നടന്ന റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍സ്റ്റാന്റിനോപിളിന് വേണ്ടിയാണ് ഞങ്ങള്‍ വരുന്നത്. നഗരത്തിലെ എല്ലാ പള്ളികളും മിനാരങ്ങളും ഞങ്ങള്‍ തകര്‍ക്കും. തുര്‍ക്കിയിലെ ഹഗിയ സോഫിയ ഇവരില്‍ നിന്നും മോചിപ്പിക്കണമെന്നും കോണ്‍സ്റ്റാന്റിനോപിള്‍ ഒരിക്കല്‍ കൂടി ക്രിസ്ത്യാനികളുടെ കൈവശമാകണമെന്നും മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്.

Related Articles