Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ റഷ്യ സന്ദര്‍ശിക്കും

അങ്കാറ: റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യ സന്ദര്‍ശിക്കും. തുര്‍ക്കിയുടെ സിറിയന്‍ വടക്കുകിഴക്കന്‍ മേഖലയിലെ സൈനിക നടപടിയെ സംബന്ധിച്ച ചര്‍ച്ചക്കുവേണ്ടിയാണ് കൂടികാഴ്ച നടത്തുന്നത്. ഇരു രാഷ്ട്ര നേതാക്കളും സോചിയിലെ കരിങ്കടല്‍ റിസോര്‍ട്ടില്‍ ഓക്ടോബര്‍ 22നാണ് കൂടികാഴ്ച നടത്തുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഓഫീസ് ബുധനാഴ്ച വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ ക്ഷണിക്കുകയായിരുന്നുവെന്ന് റഷ്യന്‍ നേതൃത്വങ്ങളുടെ ഓഫീസ് വ്യാഴായ്ച വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റും തുര്‍ക്കി പ്രസിഡന്റും തമ്മില്‍ നടക്കുന്ന കൂടികാഴ്ചയില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദും ഉണ്ടാകുമെന്ന ആരോപണത്തെ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് തള്ളി. സിറിയക്ക് ശക്തമായ സൈനിക പിന്തുണ നല്‍കുന്ന രാജ്യമാണ് റഷ്യ.

Related Articles