NewsWorld Wide

ഖഷോഗി എവിടെയെന്ന് തെളിയിക്കേണ്ട ബാധ്യത സൗദിക്ക്: ഉര്‍ദുഗാന്‍

അങ്കാറ: കഴിഞ്ഞയാഴ്ച ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് കാണാതായ സൗദി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗി എവിടെയാണെന്ന് തെളിയിക്കേണ്ടത് സൗദിയുടെ ബാധ്യതയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ഖഷോഗി എംബസി വിട്ട് പുറത്തേക്ക് പോയിട്ടുണ്ടെങ്കില്‍ അത് സൗദി തെളിയിക്കണം. തിങ്കളാഴ്ച ഹംഗറിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖഷോഗി എംബസിക്കകത്ത് ഉണ്ടെങ്കില്‍ തുര്‍ക്കിക്ക് അകത്ത് കയറി പരിശോധിക്കാമെന്ന സൗദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. ഹഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോടും നീതിന്യായ വകുപ്പിനോടും പൊലിസിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തിരോധാനത്തെ വളരെ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നത്. ഈ കേസന്വേഷണം തങ്ങളുടെ രാഷ്ട്രീയ-ധാര്‍മിക ഉത്തരവാദിത്വങ്ങളില്‍പ്പെട്ടതാണ് അതിനാല്‍ തന്നെ ഇത് അവഗണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Facebook Comments
Show More

Related Articles

Close
Close