Current Date

Search
Close this search box.
Search
Close this search box.

ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കെതിരെ പല കളികളും നടക്കുന്നുണ്ട്: ഉര്‍ദുഗാന്‍

അങ്കാറ: ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കെതിരെ കുറച്ചുകാലമായി പല കളികളും നടക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രണ്ട് ദശലക്ഷം ആളുകളുടെ രക്തംചിന്തി അവര്‍ ഇത്തരത്തില്‍ ഇറാഖിനെ വിഭജിച്ചു. വീണ്ടും ഇറാഖിനെ ഭിന്നതയുടെ വക്കിലെത്തിച്ചു. ഈ രീതിയില്‍ ഒരു ദശലക്ഷം ജനതയുടെ രക്തം ചിന്തി അവര്‍ സിറിയെയും വിഭജിച്ചു. അവര്‍ ഇപ്പോഴും അതേ കളി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് -ഇസ്താംബൂളില്‍ നടന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ യോഗത്തിനിടെ ഉര്‍ദുഗാന്‍ വെള്ളിയാഴ്ച പറഞ്ഞു.

യമന്‍ മുതല്‍ റാഖൈന്‍ വരെയും, തുര്‍ക്കിസ്ഥാന്‍ മുതല്‍ ബാള്‍ക്കന്‍ വരെയും, ഫലസ്തീന്‍ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെയും സമാനമായ ലക്ഷ്യത്തിനായി വ്യത്യസ്ത രൂപത്തിലുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. നമ്മുടെ രാജ്യത്ത് പ്രശ്‌ന സമാനമായ സാഹചര്യമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അത് സുന്നി അലവികളും, തുര്‍ക്കി കുര്‍ദുകളും, അന്‍സാറുകളും മുഹാജിറുകളുമാണ്. വിശ്വാസവും വംശവും വിഭാഗവും പരിഗണിക്കാതെ, കഴിഞ്ഞ 20 വര്‍ഷങ്ങളിലായി നിശ്ശബ്ദമായ വിപ്ലവത്തിലൂടെ തുര്‍ക്കികള്‍, രാജ്യത്തെ എല്ലാവര്‍ക്കും സ്വാതന്ത്ര്യവും അവകാശവും ഉറപ്പുനല്‍കുന്ന ജനാധിപത്യ നിയമം സ്ഥാപിച്ചു -ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles