Current Date

Search
Close this search box.
Search
Close this search box.

ആക്റ്റിവിസ്റ്റിനെ പിന്തുണച്ച നയതന്ത്രജ്ഞരെ പുറത്താക്കാനൊരുങ്ങി ഉര്‍ദുഗാന്‍

അങ്കാറ: 2016ലെ പരാജയപ്പെട്ട തുര്‍ക്കി സൈനിക അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജയിലിലടച്ച ആക്റ്റിവിസ്റ്റ് ഉസ്മാന്‍ ഖാവാലയെ പിന്തുണച്ച നയതന്ത്രജ്ഞരെ രാജ്യത്ത് നിന്നും പുറത്താക്കാനൊരുങ്ങി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ജര്‍മനിയും യു.എസുമടക്കം 10 യൂറോപ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് തുര്‍ക്കി നാടുകടത്തുന്നത്. ഖാവാലയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നായിരുന്നു അംബാസഡര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.

‘ഞാന്‍ നമ്മുടെ വിദേശകാര്യ മന്ത്രിക്ക് ആവശ്യമായ ഉത്തരവ് നല്‍കി, എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. ഈ 10 അംബാസഡര്‍മാരെയും ഒരേസമയം വ്യക്തിത്വ രഹിതരായി പ്രഖ്യാപിക്കണം’ ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. പുറത്താക്കലിന് മുമ്പുള്ള ആദ്യപടിയെന്ന് സൂചിപ്പിക്കാന്‍ നയതന്ത്ര ഭാഷയില്‍ ഉപയോഗിക്കുന്ന ഒരു പദമായ ‘persona non grata,’ എന്ന വാക്കാണ് അദ്ദേഹം പരാമര്‍ശിച്ചത്.

വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ എസ്‌കിസെഹിറില്‍ പൊതുജനത്തെ അഭിസംബോധന ചെയ്ത എര്‍ദോഗന്‍, വിദേശകാര്യ മന്ത്രിയോട് ‘അത് ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും പറഞ്ഞു. അവര്‍ തുര്‍ക്കിയെ അറിയാനിരിക്കുന്നതേ ഉള്ളൂ… അവര്‍ക്ക് തുര്‍ക്കിയെ അറിയാത്തതും മനസ്സിലാക്കാത്തതുമായ ദിവസം അവര്‍ പോകും- ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

കാവാല കേസില്‍ പരാമര്‍ശം നടത്തിയ അംബാസഡര്‍മാരെ വിളിച്ചുവരുത്തി അവരോ വീശദീകരണം നല്‍കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയിലെ ജുഡീഷ്യറിയുടേയും നിയമവാഴ്ചയുടേയും സ്വാതന്ത്ര്യത്തിനുള്ള നിര്‍ണായക പരീക്ഷണമായാണ് ഖാവാലയുടെ വിഷയത്തെ മനുഷ്യാവകാശ സംഘടനകളും പാശ്ചാത്യന്‍ സര്‍ക്കാരുംനോക്കിക്കാണുന്നത്.

സ്വന്തം രാജ്യങ്ങളിലെ ‘കൊള്ളക്കാരെയും കൊലയാളികളെയും ഭീകരരെയും’ എന്തുകൊണ്ട് വിട്ടയക്കുന്നില്ലെന്നും ഉര്‍ദുഗാന്‍ ഈ അംബാസഡര്‍മാരോട് ചോദിച്ചിരുന്നു.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles