Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തുര്‍ക്കി സിറിയയില്‍ നിന്നും പിന്മാറില്ല: ഉര്‍ദുഗാന്‍

അങ്കാറ: പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തുര്‍ക്കി സൈന്യം സിറിയയില്‍ തുടരുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയന്‍ ജനത എപ്പോള്‍ ഒരു തെരഞ്ഞെടുപ്പിന് സന്നദ്ധമാവുന്നുവോ, അപ്പോള്‍ ഞങ്ങള്‍ സിറിയയില്‍ നിന്നും പിന്‍വലിയും- ഉര്‍ദുഗാന്‍ പറഞ്ഞു. വ്യാഴാഴ്ച ഇസ്തംബൂളില്‍ വെച്ച് നടന്ന ടി.ആര്‍.ടി വേള്‍ഡ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ഓഗസ്റ്റിലാണ് തുര്‍ക്കി സിറിയയിലേക്ക് സൈന്യത്തെ അയച്ചത്. കുര്‍ദ് പോരാളികളെയും ഐ.എസിനെയും തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും തടുച്ചു നീക്കുക എന്നതാണ് തുര്‍ക്കിയുടെ ഉദ്ദേശം. അഫ്രിനില്‍ കുര്‍ദുകള്‍ക്കെതിരെ നേരത്തെ തുര്‍ക്കി യുദ്ധം നടത്തിയിരുന്നു. ഇപ്പോഴും തുര്‍ക്കി സൈന്യം സിറിയയില്‍ തുടരുന്നുണ്ട്.

 

Related Articles