Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് മാഗസിനെതിരെ ഉര്‍ദുഗാന്‍ പരാതി നല്‍കി

അങ്കാറ: തന്നെ ‘വംശീയ ഉന്മൂലനം ചെയ്യുന്നവന്‍’ എന്ന് വിശേഷിപ്പിച്ചതിന് ഫ്രഞ്ച് മാഗസിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ക്രിമിനല്‍ പരാതി നല്‍കി. വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനിക നടപടിയെ വിമര്‍ശിച്ചാണ് ലേ പോയിന്റ് മാഗസിന്‍ വേരോടെ പിഴുതെറിയുന്നവന്‍ എന്ന തരത്തില്‍ വിമര്‍ശിച്ച് ലേഖനമെഴുതിയത്.

വെള്ളിയാഴ്ച തുര്‍ക്കി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോ പോയിന്റിന്റെ മാനേജിങ് എഡിറ്റര്‍ എറ്റിയന്‍ ഗര്‍നല്ലിനും ലേഖകന്‍ റൊമൈന്‍ ഗുബര്‍ട്ട് എന്നിവര്‍ക്കെതിരെയാണ് ഉര്‍ദുഗാന്റെ അഭിഭാഷകന്‍ കോടതിയില്‍ പരാതി നല്‍കിയത്.

പ്രസിഡന്റിനെ പരസ്യമായി അപമാനിക്കുന്നത് തുര്‍ക്കിയില്‍ നാല് വര്‍ഷവും എട്ട് മാസവും തടവ് ലഭിക്കുന്ന ശിക്ഷയാണെന്ന് ഉര്‍ദുഗാന്റെ അഭിഭാഷകന്‍ ഹുസൈന്‍ അയ്ദിന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അങ്കാറ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Related Articles