Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ ഭരണത്തില്‍ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നില്ലെന്ന് തുര്‍ക്കി

അങ്കാറ: പുതിയ താലിബാന്‍ ഭരണകടും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്ന് തുര്‍ക്കി. താലിബാന്റെ നിലവിലെ സമീപനവും അവരുടെ ഇടക്കാല സര്‍ക്കാറും വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നില്ല. സായുധ വിഭാഗം സമഗ്രതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ തുര്‍ക്കി അവരുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

വിദേശ രാഷ്ട്രങ്ങള്‍ പിന്‍വാങ്ങുകയും താലിബാന്‍ അധികാരം പിടിച്ചെടുക്കകയും ചെയ്തതിന് ശേഷം കാബൂള്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര യാത്ര നിയന്ത്രിക്കുന്നിന് നാറ്റോ അംഗമായ തുര്‍ക്കി ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. താലിബാന്റെ ആദ്യ സന്ദേശത്തെ തുര്‍ക്കി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍ക്കാറിനെ അംഗീകരിക്കുകയും ഇടപെടല്‍ സാധ്യമാക്കുകയും ചെയ്യുകയെന്ന് തുര്‍ക്കി വ്യക്തമാക്കി.

Related Articles