Current Date

Search
Close this search box.
Search
Close this search box.

സ്വീഡനും ഫിന്‍ലന്‍ഡും വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഫിന്‍ലന്‍ഡും സ്വീഡനും രാജ്യത്തോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വ അപേക്ഷകള്‍ വീറ്റോ ചെയ്യാതിരിക്കാന്‍ തുര്‍ക്കിയുമായി രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയിരുന്നു. രണ്ട് നോര്‍ഡിക് രാജ്യങ്ങളും ഭീകരവാദികളുമായി ബന്ധപ്പെട്ട് എടുത്ത നിയമനിര്‍മാണ മാറ്റങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നാറ്റോ ഉച്ചകോടി കഴിഞ്ഞ് മാഡ്രിഡില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാറിന്റെ ഭാഗമായി ഭീകരവാദികളായി കാണുന്ന 73 പേരെ തുര്‍ക്കിക്ക് കൈമാറുമെന്ന് സ്വീഡന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ധാരണാപത്രത്തില്‍ പ്രത്യേകമായി കൈമാറുന്നതിനെ സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനമൊന്നുമില്ലെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുകയെന്നതാണ് പ്രധാന കാര്യം. വരും കാലയളവില്‍ ധാരണാപത്രത്തിലെ കാര്യങ്ങളുടെ നിര്‍വഹണം ഞങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് നടപടികള്‍ കൈകൊള്ളുകയും ചെയ്യും. ആദ്യം സ്വീഡനും ഫിന്‍ലാന്‍ഡും ധാരണാപത്രത്തിലുള്ള അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണം. എന്നാല്‍, അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, തീര്‍ച്ചയായും നമ്മുടെ പാര്‍ലമെന്റിലേക്ക് അംഗീകാരം അയക്കുന്നത് അപ്രായോഗികമാണ് -ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനനുസരിച്ച്, കുര്‍ദിഷ് സായുധ വിഭാഗങ്ങളായ പി.കെ.കെ, വൈ.പി.ജിയെയോ യു.എസ് ആസ്ഥാനമായുള്ള മുസ്‌ലിം പണ്ഡിതനായ ഫത്ഹുല്ല ഗുലന്റെ ശൃംഖലയെയോ പിന്തുണക്കില്ലെന്ന് ഫിന്‍ലന്‍ഡും സ്വീഡനും വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles