Current Date

Search
Close this search box.
Search
Close this search box.

സിറിയയുമായുള്ള ബന്ധം; രാഷ്ട്രീയത്തില്‍ നിത്യ ശത്രുക്കളില്ലെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഈജിപ്തുമായി ബന്ധം പുരോഗതി കൈവരിക്കുന്നതുപോലെ, തുര്‍ക്കി സിറിയയുമായും ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘ഈജിപ്തുമായി സംഭവിച്ചതുപോലെ, അടുത്ത ഘട്ടത്തില്‍ രാജ്യത്തിന് സാധാരണ നിലയിലേക്ക് മടങ്ങാന്‍ കഴിയും. രാഷ്ട്രീയത്തില്‍ നിത്യ ശത്രുക്കളില്ല’ -ഉര്‍ദുഗാന്‍ ഞായറാഴ്ച പറഞ്ഞു.

ഈജിപ്തുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി ഇരുരാഷ്ട്രങ്ങളിലെയും മന്ത്രിമാരുടെ കൂടിക്കാഴ്ചയോടെ ആരംഭിക്കുമെന്നും തുടര്‍ന്ന് ചര്‍ച്ചകള്‍ പുരോഗിമിക്കുകയും ചെയ്യും. തുര്‍ക്കി, ഈജ്പിത് ജനത തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി അത് നാം കളഞ്ഞുകളിക്കരുത്. എന്നാല്‍, മേഖലയിലെ ഗ്രീസിന്റെ നുഴഞ്ഞുകയറ്റം നല്ലതല്ല -ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ച ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന സമാപനത്തില്‍, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും ഹസ്താദാനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles