Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ട്രംപുമായി ധാരണയിലെത്തിയതായി ഉര്‍ദുഗാന്‍

അങ്കാറ: വര്‍ഷങ്ങളായി തുടരുന്ന ലിബിയന്‍ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിഷയം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ലിബിയയിലെ സംഘര്‍ഷത്തില്‍ ഇതൊരു പുതിയ യുഗമായിരിക്കുമെന്നും ഈ വിഷയത്തില്‍ ചില കരാറില്‍ ഏര്‍പ്പെട്ടതായും ഉര്‍ദുഗാന്‍ പറഞ്ഞു. ടെലിഫോണിലൂടെയാണ് ഇരുവരും സംഭാഷണം നടത്തിയത്.

ലിബിയയില്‍ ഫായിസ് അല്‍ സറാജിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സര്‍ക്കാരിനെയാണ് തുര്‍ക്കിയും യു.എസും പിന്തുണക്കുന്നത്. യു.എസിന്റെ സഖ്യകക്ഷികള്‍ ട്രിപ്പോളി ആസ്ഥാനമായുള്ള സൈനിക കമാന്‍ഡര്‍ ഖലീഫ ഹ്ഫതറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെയുമാണ് പിന്തുണക്കുന്നത്. ഹഫ്തര്‍ സൈന്യം ട്രിപ്പോളി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്.

Related Articles