Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വെടിനിര്‍ത്തല്‍: ഉര്‍ദുഗാന്‍ പുടിന്‍ ചര്‍ച്ച

ദമസ്‌കസ്: സിറിയയില്‍ പ്രാബല്യത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരിക്കെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ചര്‍ച്ച നടത്തുന്നു. ചൊവ്വാഴ്ച സോചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയിലെ സാഹചര്യങ്ങള്‍ സാധാരണരീതീയിലേക്ക് കൊണ്ടുവരികയാണ് ചര്‍ച്ചയുടെ ലക്ഷ്യം. വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയും-കുര്‍ദ് സൈന്യവും തമ്മില്‍ ഏര്‍പ്പെട്ട അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ദിവസം അവസാനിരിക്കെയാണ് ചര്‍ച്ച നടത്തിയ്ത്.

കരാറിന്റെ ഫലമായി കഴിഞ്ഞ ദിവസം സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസുമായി(എസ്.ഡി.എഫ്) ചേര്‍ന്ന് നില്‍ക്കുന്ന കുര്‍ദ് പോരാളികള്‍ സിറിയന്‍ അതിര്‍ത്തിയിലെ ഉപരോധ നഗരമായ റാസ് അല്‍ ഐനില്‍ നിന്നും പിന്മാറിയിരുന്നു.റാസ് അല്‍ ഐനിന്റെ ഭൂരിഭാഗവും ഇപ്പോള്‍ തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമതരുടെ കൈയിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് തുര്‍ക്കി ഇവിടെ വ്യാപകമായി ആധിപത്യം സ്ഥാപിച്ചത്. വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ സൈനിക നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

Related Articles