Current Date

Search
Close this search box.
Search
Close this search box.

പലിശ നിരക്ക് വെട്ടിക്കുറച്ച നയത്തില്‍ മാറ്റമില്ലെന്ന് ഉര്‍ദുഗാന്‍

അങ്കാറ: പലിശ നിരക്ക് വര്‍ധനയെ ഒരിക്കലും ന്യായീകരിക്കുകയോ വിഷയത്തില്‍ വിട്ടുവീഴ്ച നടത്തുകയോ ചെയ്യുകയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞതായി എന്‍.ടി.വി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി കറന്‍സിയായ ലിറ മൂല്യത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാരാന്ത്യത്തിലെ വ്യാപാരത്തില്‍ ലിറ ഡോളറിനെതിരെ 12.85 വരെ താഴ്ചയിലെത്തുകയും, ശേഷം 12.77 ആയി കുറയുകയും ചെയ്തിരുന്നു. കുറഞ്ഞ പലിശ നിരക്കിനെ സംബന്ധിച്ച് തുടക്കത്തില്‍ ഉര്‍ദുഗാന്‍ സംസാരിക്കുകയും, ഈ പലശ നിരക്ക് കുറയുമെന്ന് വ്യക്തമാക്കുകയും ചെയ്തു. തുര്‍ക്കിമെനിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ഉര്‍ദുഗാന്‍ ഇക്കാര്യം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പലിശ നിരക്ക് ഉയരുന്നതിനെ ഞാന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ല; ഇപ്പോഴുമില്ല. അതിനെ പ്രതിരോധിക്കുകയുമില്ല. ഇവ്വിഷയത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയുമില്ല -ഉര്‍ദുഗാന്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles