Current Date

Search
Close this search box.
Search
Close this search box.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ശക്തിപകരും -ഉര്‍ദുഗാന്‍

അങ്കാറ: ആവിഷ്‌കാര-സംഘടനാ സ്വാതന്ത്ര്യവും, ‘മനുഷ്യാവകാശ കര്‍മ പദ്ധതികള്‍’ എന്ന് ഭരണകൂടം വിളിക്കപ്പെടുന്ന നടപടിയുടെ ഭാഗമായി ന്യായമായ വിചാരണാവകാശവും രാജ്യത്ത് ശക്തിപ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നിയമ-സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ച ഈ നിര്‍ദേശങ്ങള്‍ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തും -തലസ്ഥാനമായ അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ഉര്‍ദുഗാന്‍ പറഞ്ഞു.

ചിന്താപരമായ കാരണങ്ങളാല്‍ ഒരാളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുകയില്ലെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ രാജ്യത്തിനകത്തും പുറത്തും ഉര്‍ദുഗാനെതിരെ വിമര്‍ശനം ഉയരുകയാണ്.

Related Articles