Current Date

Search
Close this search box.
Search
Close this search box.

ഇംറാന്‍ ഖാന് അഭിനന്ദനവുമായി ഉര്‍ദുഗാന്‍

ലാഹോര്‍: പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പി.ടി.ഐ ചെയര്‍മാനും അടുത്ത പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിനന്ദിച്ചു. ചൊവ്വാഴ്ച ഫോണിലൂടെയാണ് ഉര്‍ദുഗാന്‍ ഇംറാനെ അഭിനന്ദനമറിയിച്ചത്. അങ്കാറയിലെ പാകിസ്താന്‍ എംബസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭാവി സര്‍ക്കാരിന് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നതായി എംബസി അറിയിച്ചു. തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ഉര്‍ദുഗാന് നന്ദി അറിയിക്കുകയും ചെയ്തു.

ഉര്‍ദുഗാന്‍ അഭിനന്ദിച്ചത് പിന്നീട് പി.ടി.ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. തുര്‍ക്കി ഭാഷയിലാണ് പി.ടി.ഐ ഇക്കാര്യം പോസ്റ്റ് ചെയ്തത്. തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള ബന്ധം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഉര്‍ദുഗാന്‍ ഊന്നിപ്പറഞ്ഞതെന്നും ടിറ്ററില്‍ കുറിച്ചു.

Related Articles