Current Date

Search
Close this search box.
Search
Close this search box.

തുർക്കി പ്രസിഡന്റ് ഉർദു​ഗാൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായ തലസ്ഥാനമായ ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ നേത‍ൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച തുർക്കി പ്രസിഡന്റ് ഉർദു​ഗാനെ സ്വീകരിച്ചത്. ​ഗൾഫ് രാഷ്ട്രത്തിലേക്കുള്ള ഏ​കദിന സന്ദർശത്തിൽ ഉർദു​ഗാനൊപ്പം പ്രതിരോധ മന്ത്രിയും ധനകാര്യ മന്ത്രിയും ഉൾപ്പടെ ഉന്നത ഉദ്യോ​ഗസ്ഥരുണ്ടായിരുന്നതായി തുർക്കിയിലെ അനദോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നിലവിൽ ഖത്തറും തുർക്കിയും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ 2017 ജൂൺ അഞ്ചിന് ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തുകയും, നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തപ്പോഴും തുർക്കി ഖത്തറിനൊപ്പമായിരുന്നു.

 

 

 

Related Articles