NewsWorld Wide

ഖഷോഗിയുടേത് സൗദി ആസൂത്രണം ചെയ്ത കൊലപാതകം: ഉര്‍ദുഗാന്‍

അങ്കാറ: സൗദി മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊന്നത് സൗദി അധികൃതര്‍ കൃത്യമായി ആസൂത്രണം ചെയ്താണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.

ചൊവ്വാഴ്ച അങ്കാറയിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖഷോഗി കൊല്ലപ്പെടുന്നതിനും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പേ സൗദി കൊലപാതകം നടത്താന്‍ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നും പ്രാകൃതമായ രീതിയില്‍ നടന്ന കൊലക്ക് സൗദി മറുപടി പറയണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകത്തെ സ്ഥിരീകരിച്ച പ്രധാന നടപടി സൗദി കൈകൊണ്ട സ്ഥിതിക്ക് കൊലയില്‍ പങ്കുള്ള താഴെ നിന്നും മുകളില്‍ വരെയുള്ള മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ പുറത്തു വിടണമെന്നും തങ്ങള്‍ ആവശ്യപ്പെടുകയാണ്.

കൊലപാതകം നടന്ന ദിവസം എന്തിനു വേണ്ടിയാണ് 15 ആളുകള്‍ ഇസ്താംബൂളില്‍ ഒരുമിച്ചു കൂടിയത്. ആരുടെ നിര്‍ദേശ പ്രകാരമാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഇതെല്ലാം ഇന്ന് എല്ലാവരുടെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Tags
Show More

Related Articles

Close
Close