Current Date

Search
Close this search box.
Search
Close this search box.

എരഞ്ഞോളി മൂസ ഇനി ഓര്‍മ

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ വലിയകത്ത് ആസിയയുടെയും അബ്ദുവിന്റെയും മകനായി 1940 മാര്‍ച്ച് 18നായിരുന്നു ജനനം. ശരത് ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടു വര്‍ഷം സംഗീതം പഠിച്ചു. മാപ്പിളപ്പാട്ടിന്റെ തനത് ശൈലിയില്‍ നിരവധി പാട്ടുകളാണ് എരഞ്ഞോളി മൂസയുടെ സ്വരമാധുര്യത്താല്‍ പുറത്തു വന്നത്. അതില്‍ പലതും ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട്.

‘മിഅ്‌റാജ് രാവിലെ കാറ്റേ,മാണിക്യ മലരായ പൂവി’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയ അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘ഗ്രാമഫോണ്‍’ സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ,നിസാര്‍,സാദിഖ്,നസീറ,സമീം,സാജിദ.

Related Articles