Current Date

Search
Close this search box.
Search
Close this search box.

രാജ്യം മൊത്തം ഹിന്ദുത്വയുടെ പിടിയില്‍ അകപ്പെട്ടിട്ടില്ല -സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: രാജ്യം മൊത്തം ഹിന്ദുത്വയുടെ പിടിയില്‍ അകപ്പെട്ടിട്ടില്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. രാജ്യത്തെ ബി.ജെ.പിയുടെ ഹിന്ദുത്വ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുകയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. മുസ്‌ലിം മിററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുറഞ്ഞ വാക്കുകളില്‍ എനിക്ക് പറയാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല ഇത്. രാജ്യം മൊത്തം ഹിന്ദുത്വയുടെ നിയന്ത്രണത്തിലാണെന്ന് അംഗീകരിക്കാന്‍ ഞാന്‍ തയാറല്ല. കണക്കുകള്‍ പ്രകാരമോ എന്റെ ധാരണ പ്രകാരമോ ഇത് സംഭവിച്ചിട്ടില്ല. എന്നിരുന്നാലും, നല്ലൊരു വിഭാഗം ആളുകള്‍ തീര്‍ച്ചയായും അവര്‍ക്കൊപ്പം നിലയുറപ്പിക്കുകയും അവരെ അധികാരത്തില്‍ കൊണ്ടുവരികയും ചെയ്തുവെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

പുതിയ രാഷ്ട്രീയ ചിന്താഗതിയുമായി ഒരു സര്‍ക്കാര്‍ വരുമ്പോള്‍ ജനങ്ങളും അത് പ്രയോജനപ്പെടുത്തുന്നു. കോണ്‍ഗ്രസിനോടുള്ള വിദ്വേഷത്താല്‍, ചിലര്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. എന്നാലിത് സ്ഥിരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles