NewsWorld Wide

ഇറാനും ഇറാഖിനുമിടയില്‍ ശത്രുക്കള്‍ പ്രശ്‌നം വിതയ്ക്കാന്‍ ശ്രമിക്കുന്നു- ഖാംനഈ

തെഹ്‌റാന്‍: ഇറാഖില്‍ രൂപപ്പെട്ട പ്രതിഷേധത്തെ ശത്രുക്കള്‍ ഇറാഖിനും ഇറാനുമിടയിലുളള പ്രശ്‌നമായി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ പറഞ്ഞു. ‘ഇറാനും ഇറാഖും ഒരൊറ്റ മനസ്സും ആത്മാവുമായി മുന്നോട്ടുപോകുന്ന രാഷ്ട്രങ്ങളാണ്. ശത്രുക്കള്‍ പ്രശ്‌നം വിതയ്ക്കാന്‍ ശ്മിക്കുകയാണ്. പക്ഷേ, അവര്‍ പരാജയപ്പെടുകയും അവരുടെ ഗൂഢാലോചന ഫലിക്കുകയും ചെയ്തില്ല’- ആയത്തുല്ല ഖാംനഈയുടെ ഓഫീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇറാഖില്‍ രൂപപ്പെട്ട പ്രതിഷേധത്തെ കുറിച്ച് പരമോന്നത നേതാവ് ഖാംനാഈ പ്രതികരിക്കുകയായിരുന്നുവെന്ന് രാജ്യത്തെ വാര്‍ത്ത ഏജന്‍സിയായ ഐ.ആര്‍.എന്‍.എ പറഞ്ഞു. ഇറാഖില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രതിഷേധകരും സുരക്ഷ സേനയും തമ്മില്‍ തുടരുന്ന പോരാട്ടത്തില്‍ നൂറിലധികം പേര്‍ മരിച്ചു. പ്രതിഷേധകരില്‍ ഒരുപാട് പേര്‍ക്ക് വെടിയേറ്റിട്ടുമുണ്ട്.

Facebook Comments
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker