Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: എമിറേറ്റ്‌സ് ഗ്രൂപ്പില്‍ 30,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും

അബൂദബി: ലോകത്തെ വലിയ വിമാനകമ്പനികളില്‍ ഒന്നായ ഫ്‌ളൈ എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴില്‍ 30,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ 30 ശതമാനം ജോലിക്കാരെ ഒഴിവാക്കിയേക്കുമെന്നാണ് ബ്ലൂം ബര്‍ഗ് ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 മൂലം എമിറേറ്റ്‌സ് കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് മൂലമാണ് ജോലിക്കാരെ പിരിച്ചുവിടുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

മാത്രമല്ല വിരമിക്കല്‍ പ്രായം നേരത്തെയാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി കമ്പനി പ്രഖ്യാപിക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല. ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട അവലോകനങ്ങളും ചര്‍ച്ചകളും കമ്പനി നടത്തുന്നുണ്ടെന്നും എമിറേറ്റ്‌സുമായി ബന്ധപ്പെട്ട വക്താവ് വെളിപ്പെടുത്തി.

Related Articles