Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുത്ത് തീരാത്ത ഇസ്രായേല്‍ തെരഞ്ഞെടുപ്പ്

ജറൂസലം: മൂന്ന് വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ് ഇസ്രായേല്‍. പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. അടുത്തയാഴ്ച സഖ്യസര്‍ക്കാറിനെ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്.

വലത്, സെന്‍ട്രല്‍ പക്ഷവും ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും ഉള്‍പ്പെടുന്ന എട്ട് പാര്‍ട്ടികള്‍ കൂടിചേര്‍ന്നതാണ് ഇസ്രായേല്‍ സഖ്യസര്‍ക്കാര്‍. ഒരു വര്‍ഷം മുമ്പ് അധികാരത്തിലേറിയ ഈ സഖ്യസര്‍ക്കാര്‍ തുടക്കം മുതല്‍ക്കെ ദുര്‍ബലമാണ്. രണ്ട് വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം 2021 ജൂണില്‍ നഫ്താലി ബെനറ്റും സഖ്യ പങ്കാളിയായ യേര്‍ ലാപിഡും ചേര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. 12 വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നിരുന്ന പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യംകുറിച്ചാണ് പുതിയ സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയത്. പിന്നീട് സഖ്യത്തിനുളളിലെ വൈരുധ്യങ്ങള്‍ തലപൊക്കി തുടങ്ങി.

മുന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോടുള്ള എിതര്‍പ്പാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തിയത്. പക്ഷേ, അത് സഖ്യസര്‍ക്കാറിനെ ഒരുമിച്ച് നിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles