Current Date

Search
Close this search box.
Search
Close this search box.

സൈന്യം മോദിയുടെ സേനയെന്ന്; യോഗി ജാഗ്രത പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ട് ഏറെയായെങ്കിലും അതൊന്നും ഗൗനിക്കാതെ വര്‍ഗ്ഗീയതയും അസംബന്ധങ്ങളും പ്രചരിപ്പിച്ച് മുന്നോട്ട് പോകുകയാണ് സംഘ്പരിവാര്‍ നേതാക്കള്‍. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥ്. ഇന്ത്യന്‍ സൈന്യത്തെ ‘മോദിജി കാ സേന’ (മോദിയുടെ സൈന്യം) എന്നാണ് യോഗി കഴിഞ്ഞ ദിവസം ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് യോഗി ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി.

നീതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണ്‍ രാജീവ് കുമാറിനെതിരെയും കമ്മിഷന്‍ നോട്ടീസ് നല്‍കിയിട്ടു്. കോണ്‍ഗ്രസിന്റെ ന്യുന്താം ആയ് യോജനയെ വിമര്‍ശിച്ച് സംസാരിച്ചതിനാണ് രാജീവ് കുമാറിന് കത്തയച്ചത്.

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിനെതിരെയും യോഗി ആഥിത്യനാഥ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിരുന്നു. മുസ്‌ലിം ലീഗ് സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ രാജ്യത്തെ വിഭജിച്ച വൈറസാണെന്നും രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതിലൂടെ ആ വൈറസ് രാജ്യത്താകെ പടരുമെന്നും യോഗി വര്‍ഗീയ വിഷം ചീറ്റിയിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയത്.

Related Articles